+

രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്.

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്.

 പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും. 


 

facebook twitter