ദിവസവും ഒരു പിടി പിസ്ത കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

01:45 PM Jan 15, 2025 | Neha Nair

വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമാണ് പിസ്ത. അതോടൊപ്പം ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും നട്‌സിൽ കൂടുതലാണ്. അവയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുണ്ട്. ഇവ രണ്ടും കണ്ണുകൾക്ക് നല്ലതാണ്.

നട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കുമെന്ന് പഠനങ്ങൾ പറയുന്നു. പിസ്തയിൽ നാരുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിച്ചേക്കും. പിസ്തയ്ക്ക് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാൻ കഴിയും. പിസ്തയിൽ അടങ്ങിയിരിക്കുന്ന നാരുകൾ നിങ്ങളുടെ കുടലിന് നല്ലതാണ്. കാരണം അവ ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളുടെയും ഹൃദ്രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്‌സിന് കഴിയും. പിസ്തയിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയുമ്പോൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഒടുവിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

Trending :

പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല. ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും അവ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല.

പിസ്ത ഉൾപ്പെടെയുള്ള എല്ലാ നട്‌സുകളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉയർന്ന അളവിലുള്ള നാരുകളും മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 30 ഗ്രാം. പിസ്ത കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് പോഷകാഹാര വിദഗ്ധ ഡോ. രൂപാലി ദത്ത പറഞ്ഞു.

മിതമായ അളവിൽ പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്തയെന്ന് ഡോ. രൂപാലി പറയുന്നു.

പിസ്തയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് ഡോ. രൂപാലി നമ്മോട് പറയുന്നു. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

പിസ്തയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിൽ വിറ്റാമിൻ ഇ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും  കാഴ്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.