ആശാവര്‍ക്കേഴ്‌സിന്റെ സമരത്തെ നേരിടാന്‍ ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിക്കാന്‍ നീക്കം; ആദ്യഘട്ടത്തില്‍ 1500 പേര്‍ക്ക് പരിശീലനം

07:20 AM Mar 01, 2025 | Suchithra Sivadas

ആശാവര്‍ക്കേഴ്‌സിന്റെ സമരത്തെ നേരിടാന്‍ ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തില്‍ 1500 ഹെല്‍ത്ത് വോളണ്ടിയേഴ്‌സിന് പരിശീലനം നല്‍കും. ഇതിനായി 11 ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ചു.
തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുന്നത്. ജില്ലയില്‍ 250 പേര്‍ക്ക് പരിശീലനം നല്‍കും. കോട്ടയം പാലക്കാട് ജില്ലകളില്‍ 200 പേര്‍ക്കും പരിശീലനം നല്‍കുന്നു.
50 പേരുള്ള 30 ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ മുടങ്ങുന്നു എന്ന് കാട്ടിയാണ് ബദല്‍ ബച്ചിന് പരിശീലനം നല്‍കാന്‍ ഉത്തരവിറക്കിയത്.
ആരോഗ്യവകുപ്പ് കണക്കുപ്രകാരം 1800 ആശ വര്‍ക്കേഴ്‌സ് ആണ് സമരത്തില്‍ ഉള്ളത്. ഇവരുടെ സമരത്തെ നേരിടാന്‍ വേണ്ടിയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പുതിയ നിര്‍ദ്ദേശം.