വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവരുടെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് സാലഡ്. വിശപ്പ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും സാലഡ് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് രണ്ടും ജങ്ക് ഫുഡിന് പകരം കഴിക്കാൻ പറ്റുന്നതും അത് പോലെ ആരോഗ്യകരവുമായ ലഘുഭക്ഷണങ്ങളാണ്.
ഡയറ്റെടുക്കുന്നവർക്കും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ആരോഗ്യപ്രദമായ ഭക്ഷണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട സാഡലുകളിലൊന്നാണ് മുളപ്പിച്ച ചെറുപയർ സാലഡ്. മുളപ്പിച്ച ചെറുപയർ പ്രോട്ടീന്റെ മുഖ്യ കലവറയാണ്. എങ്ങനെയാണ് ഈ സാലഡ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.
വേണ്ട ചേരുവകൾ.
1. കുരുമുളകുപൊടി അര ടീസ്പൂൺ
ജീരകപ്പൊടി വറുത്തത് അര ടീസ്പൂൺ
തൈര് 2 ടേബിൾ സ്പൂൺ
ചെറുനാരങ്ങാനീര് 1 ടീസ്പൂൺ
ഒലീവ ഓയിൽ 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
2. ചെറുപയർ പരിപ്പ് മുളപ്പിച്ചത് ഒന്നര കപ്പ്
സവാള ചെറുതായി അരിഞ്ഞത് അര കപ്പ്
തക്കാളി അരിഞ്ഞത് 1 കപ്പ്
വെള്ളരിക്ക അരിഞ്ഞത് 1 കപ്പ്
മല്ലിയില അരിഞ്ഞത് 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം.
ചെറുപയർ ഉപ്പും അൽപം വെള്ളവും ചേർത്ത് 10 മിനിറ്റു നേരം വേവിക്കുക. അധികം വേവരുത്. ഇത് ചൂടു മുഴുവൻ പോകുന്നത് വരെ വയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്നതിൽ രണ്ടാമത്തെ ചേരുവകളും ചേർത്ത് ഇളക്കുക. ശേഷം തക്കാളി, വെള്ളരിക്ക, സവാള തുടങ്ങിയവയും ഇതിനൊപ്പം കൂട്ടിയിളക്കണം. മല്ലിയില അരിഞ്ഞതും ചേർക്കണം.
പോഷകസമൃദ്ധമായ ചെറുപയർ സാലഡ് തയ്യാറായി.