+

ഹെൽത്തി റോൾ

    രണ്ട് മുട്ട ഒരു ബൗളിലേയ്ക്ക് പൊട്ടിച്ചൊഴിക്കാം.     ആവശ്യത്തിന് കുരുമുളക് ഉപ്പ് എന്നിവ അതിൽ ചേർത്തിളക്കി യോജിപ്പിക്കാം.     കാരറ്റ് തൊലി കളഞ്ഞി കട്ടി കുറച്ച് അരിഞ്ഞെടുക്കാം.     ഒപ്പം സവാള, കാപ്സിക്കം, പച്ചമുളക് എന്നിവയും ചെറുതായി അരിയാം.     മുട്ട ഉടച്ചെടുത്തതിലേയ്ക്ക് ഇതു ചേർത്തിളക്കി യോജിപ്പിക്കാം.

ചേരുവകൾ

    മുട്ട
    ഉപ്പ്
    കാരറ്റ്
    സവാള
    കാപ്സിക്കം
    കുരുമുളകുപൊടി
    പച്ചമുളക്
    വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ്

തയ്യാറാക്കുന്ന വിധം

    രണ്ട് മുട്ട ഒരു ബൗളിലേയ്ക്ക് പൊട്ടിച്ചൊഴിക്കാം.
    ആവശ്യത്തിന് കുരുമുളക് ഉപ്പ് എന്നിവ അതിൽ ചേർത്തിളക്കി യോജിപ്പിക്കാം.
    കാരറ്റ് തൊലി കളഞ്ഞി കട്ടി കുറച്ച് അരിഞ്ഞെടുക്കാം.
    ഒപ്പം സവാള, കാപ്സിക്കം, പച്ചമുളക് എന്നിവയും ചെറുതായി അരിയാം.
    മുട്ട ഉടച്ചെടുത്തതിലേയ്ക്ക് ഇതു ചേർത്തിളക്കി യോജിപ്പിക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് നെയ്യോ വെളിച്ചെണ്ണയോ പുരട്ടാം.
    പാൻ ചൂടായി കഴിയുമ്പോൾ മുട്ട മിശ്രിതത്തിൽ നിന്നും അൽപം ഒഴിക്കാം.
    അത് വെന്തു വരുമ്പോൾ റോൾ ചെയ്ത് അതിനോട് ചേർന്ന് വീണ്ടും മിശ്രിതം ഒഴിക്കാം.
    ഇങ്ങനെ ആവശ്യനുസരണം റോൾ തയ്യാറാക്കാം.
    ശേഷം ഇതൊരു പ്ലേറ്റിലേയ്ക്കു മാറ്റി മുറിച്ചെടുക്കാം.
    കുറച്ച് മല്ലിയില മുകളിലായി ചേർത്ത് ചൂടോടെ കഴിക്കാം. 
 

facebook twitter