ചേരുവകൾ
ആപ്പിൾ - 1
റോബസ്റ്റ - 1
അനാർ - 1
പച്ചയും കറുത്തയും മുന്തിരി, കുരുവില്ലാത്തത് - 1/2 കപ്പ്
വാൽനട്ട്- 5 to 10
ബദാം- 5 to 10
കശുവണ്ടി - 5 to 10
നിലക്കടല- 5 to 10
അത്തിപ്പഴം- 5
ആപ്രിക്കോട്ട്- 5
ഈന്തപ്പഴം- 5
പച്ചമുളക് - 1
പുതിനയില, മല്ലിയില - 1/4 cup
യോഗർട് - 3 tbls
ഉപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാതും ചെറുതായി കട്ട് ചെയ്ത് എടുക്കുക. മല്ലിയിലയും പുതിനയിലയും പച്ചമുളക് കുരു കളഞ്ഞതും പുളിയില്ലാത്ത തൈരും ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ച് ഫ്രൂട്ട്സിലേക്ക് ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
തയ്യാറാക്കിയത് : ഫെമി അബ്ദുൽ സലാം