+

ഹൃദയാഘാതം ; മലപ്പുറം സ്വദേശി ഖത്തറില്‍ അന്തരിച്ചു

ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുനാവായ രാങ്ങാട്ടൂര്‍ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി (48) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

മമ്മുക്കുട്ടി ഗുരുക്കളാണ് പിതാവ്. മാതാവ് പാത്തുട്ടി. ഭാര്യ റാഹില. 
മകന്‍ അസിം ഇസ്മയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
 

facebook twitter