+

ആകാശത്തിനും ഭൂമിക്കുമിടയിൽ കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഐതീഹ്യപ്പെരുമ വിളിച്ചോതി ഈ അതുല്യ കലാകാരൻ

ആകാശത്തിനും ഭൂമിക്കുമിടയിൽ കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഐതീഹ്യപ്പെരുമ വിളിച്ചോതി ഈ അതുല്യ കലാകാരൻ

ആകാശത്തിനും ഭൂമിക്കുമിടയിൽ' കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ പ്രധാന കവാടത്തിൽ മനോഹരമായ കാഴ്ചയൊരുക്കിയിരിക്കുകയാണ് ജയൻ പാലറ്റ് എന്ന അതുല്യ കലാകാരൻ.കവാടത്തിൽ മുച്ചിലോട്ട് ഭഗവതിയുട ഐതീഹ്യപ്പെരുമയുമായി ബന്ധപ്പെട്ടുള്ള മനോഹരമായ കാഴ്ചയാണ് ഇവിടെയെത്തുന്ന ഓരോ ആൾക്കും അനുഭവപ്പെടുക. പൂർണ്ണമായും പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ശിൽപ്പ നിർമ്മാണം.

ക്ഷേത്രത്തിലേക്ക് കടന്നുവരുന്നവരെ ഭക്തിയുടെ ലോകത്തേക്ക് ഉപനയിച്ചുകൊണ്ടുപോകുന്ന ചിത്രശില്പാഖ്യാനം ഏറെ പ്രശംസനീയം തന്നെ.  തീര്‍ത്തും പകരംവെക്കാനില്ലാത്ത ഒരു കലാസൃഷ്ടി.കവാടത്തിൻ്റെ മുൻഭാഗത്ത് മുകളിലായി വലിയ കിംപുരുഷരൂപവും തെങ്ങോലക്കെട്ടുകള്‍കൊണ്ട് മനോഹരമായി മെടഞ്ഞെടുത്ത മുന്‍വശവും   ഒരു ഗുഹാമുഖത്തിലൂടെ അകത്തേക്ക് കടക്കുന്ന കാഴ്ചക്കാരൻ ചുറ്റിലുമുള്ള വര്‍ണ്ണവെളിച്ചത്തില്‍ വിസ്മയിച്ചു പോകുമെന്നതിന് ഒരു സംശയവുമില്ല..   

ഗുഹാമുഖത്തിലൂടെ എത്തിച്ചേരുന്നത് നടുവിലുള്ള മണിക്കിണറിനടുത്താണ്. ഇവിടെ സൗന്ദര്യം ആരാധനയുടേയും ഭക്തിയുടേയും ഭാഗമായിത്തീരുന്നു. മുകളില്‍ ഒരു മണിക്കിണറിന്റെ അതേ വലുപ്പമുള്ള വൃത്തത്തിലൂടെയുള്ള ആകാശക്കാഴ്ച.  മുകളിലേക്ക് നോക്കുമ്പോള്‍ കണ്ണില്‍പ്പെടുന്നത് അര്‍ദ്ധവൃത്താകൃതിയിലുള്ള ദേവിയുടെ തിരുമുടി!  താഴെ മണിക്കിണറിലേക്ക് നോക്കുമ്പോള്‍ ഭഗവതിയുടെ തിരുമുടിദര്‍ശനത്തിന്റെ നിഴല്‍രൂപം!  മുകളിലേക്കും താഴേക്കും ഒരേസമയം കാഴ്ചക്കാരുടെ മനസ്സിനെ കുളിരണീയിക്കുന്ന വിസ്മയ കാഴ്ച.

Trending :
facebook twitter