കനത്ത മൂടല്‍ മഞ്ഞ് ; ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട്

09:33 AM Dec 29, 2024 | Neha Nair

ഡല്‍ഹി : കനത്ത് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അടുത്ത 2 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്.

 കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഡല്‍ഹിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ് ഏക ആശ്വാസം. 152 ആണ് വായുഗുണനിലവാര സൂചികയില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി.

കനത്ത മഞ്ഞവീഴ്ചയും മഴയും മൂലം ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുണ്ട്.