+

കനത്ത മഴ ; ഹിമാചലിലെ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ഹിമാചൽ പ്രദേശിൽ കനത്ത മഴമൂലം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയിട്ടുണ്ട്. ഈ ദുരന്തം മലയോര പ്രദേശങ്ങളിലെ ജനജീവിതത്തെ തടസ്സപ്പെടുത്തി

ഹിമാചൽ പ്രദേശിൽ കനത്ത മഴമൂലം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയിട്ടുണ്ട്. ഈ ദുരന്തം മലയോര പ്രദേശങ്ങളിലെ ജനജീവിതത്തെ തടസ്സപ്പെടുത്തി നിരവധി പ്രദേശങ്ങളെ ഒറ്റപ്പെടുത്തി. പി.ടി.ഐയുടെ റിപ്പോർട്ട് അനുസരിച്ച് ദുരന്തം ഓട്ട്-ലാർജി-സൈഞ്ച് റോഡിലെ പാഗൽ നാലയ്ക്ക് സമീപം കുറഞ്ഞത് 15 പഞ്ചായത്തുകളെങ്കിലും ഒറ്റപ്പെട്ട് പോയിരിക്കുകയാണ്.

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നതിനാൽ ചണ്ഡീഗഢ്-മണാലി ദേശീയ പാതയിൽ നിരവധി മണ്ണിടിച്ചിലുകൾ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (HPSDMA) ഞായറാഴ്ച വൈകുന്നേരം പങ്കിട്ട ടോൾ കണക്കനുസരിച്ച് മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 352 റോഡുകളിൽ ഇപ്പോഴും സതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്തുടനീളം 1,067 വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകളും (DTR-കൾ) 116 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടിട്ടുണ്ട്. കുളു ജില്ലയിൽ മാത്രം 557 ട്രാൻസ്‌ഫോർമർ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ടിയിൽ 385 ഉം ലാഹൗൾ-സ്പിതിയിൽ 112ഉം തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

facebook twitter