+

കനത്ത മഴ : തിരുവല്ലയിൽ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു

കുറ്റൂർ പാണ്ടിശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന 45-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി ഇടിഞ്ഞു വീണത്.


തിരുവല്ല : കനത്ത മഴയെ തുടർന്ന് കുറ്റൂരിൽ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. കുറ്റൂർ പാണ്ടിശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന 45-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി ഇടിഞ്ഞു വീണത്.

40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് അംഗനവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് അംഗൻവാടി കെട്ടിടത്തിന് ഭീഷണിയാവും.

facebook twitter