+

പാലക്കാട് കനത്തമഴ; ഇടിമിന്നലിൽ വ്യാപക നാശനഷ്ടം

കനത്തമഴയിലും ഇടിമിന്നലിലും പാലക്കാട്  വ്യാപകനാശനഷ്ടങ്ങൾ . കോങ്ങാട് സീഡ് ഫാമിന് സമീപം വീടിൻ്റെ ചുമരിടിഞ്ഞ് വീണു. ഇടിമിന്നലേറ്റാണ് ചുമർ തകർന്നത്. വെള്ളരംകല്ലിങ്ങൽ ഷെഫീക്കിൻ്റെ വീടാണ് തകർന്നത്.

പാലക്കാട്: കനത്തമഴയിലും ഇടിമിന്നലിലും പാലക്കാട്  വ്യാപകനാശനഷ്ടങ്ങൾ . കോങ്ങാട് സീഡ് ഫാമിന് സമീപം വീടിൻ്റെ ചുമരിടിഞ്ഞ് വീണു. ഇടിമിന്നലേറ്റാണ് ചുമർ തകർന്നത്. വെള്ളരംകല്ലിങ്ങൽ ഷെഫീക്കിൻ്റെ വീടാണ് തകർന്നത്.

പിരായിരിയിൽ കണ്ണോട്ടുക്കാവ് ആൽമരം പൊട്ടി വീണു. ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വ്യാപക നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. അതേ സമയം ​കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർ‌ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. .

facebook twitter