യുഎഇയില്‍ വീണ്ടും മഴ ശക്തമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.
അതേസമയം രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് ഇന്ന് ജുമുഅക്ക് മുമ്പ് രാജ്യത്തെ എല്ലാ പള്ളികളിലും ഇസ്തിസ്ഖാ നമസ്‌കാരം നടത്തും.