
തൃശൂര്‍: നിര്‍മാണത്തിലിരിക്കുന്ന ഇരുനില വാര്‍പ്പ് കെട്ടിടം കനത്ത മഴയില്‍ പൂര്‍ണമായും നിലംപൊത്തി. പ്ലംബിങ് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടങ്ങോട് പഞ്ചായത്ത് മരത്തംകോട് കിടങ്ങൂര്‍ നാറാണത്തു വീട്ടില്‍ ഫൈസലിന്റെ നിര്‍മാണത്തില്‍ ഇരിക്കുന്ന ഇരുനില കെട്ടിടമാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്നുവീണത്.
ഈ സമയം കെട്ടിടത്തില്‍ പ്ലംബിങ് പ്രവര്‍ത്തികള്‍ നടത്തിയിരുന്നവര്‍ ഉച്ചഭക്ഷണത്തിന് പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള ഫൈസലിന്റെ സഹോദരന്‍ ഫിറോസിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം 25 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി ഗള്‍ഫിലുള്ള ഫൈസലിന്റെ സഹോദരന്‍ ഫിറോസ് പറഞ്ഞു. സംഭവസ്ഥലം കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മണി, വാര്‍ഡ് മെമ്പര്‍ ടെസി ഫ്രാന്‍സിസ് എന്നിവരും വില്ലേജ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.