+

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കും ; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കും. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം.

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കും. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്‌കൂൾ വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. ഈ ഉത്തരവ് പ്രകാരം ഹെവി വാഹനങ്ങളുടെ ഇരുവശത്തും ബ്ലൈൻഡ് സ്പോട്ട് മിററുകൾ ഘടിപ്പിക്കണം. ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗങ്ങൾ ഈ മിററിലൂടെ കാണാൻ സാധിക്കും. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

നിയമം പ്രാബല്യത്തിൽ വന്നാൽ വാഹന പരിശോധനയിൽ ബ്ലൈൻഡ് സ്പോട്ട് മിററുകൾ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും. നിയമലംഘനത്തിന് പിഴയും ചുമത്തും. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്‌പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈൻഡ് സ്‌പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകൾ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിർദേശമുണ്ട്. 

 

facebook twitter