ചെമ്പരത്തി പേസ്റ്റില്‍ തൈര് ചേര്‍ത്ത് ര ണ്ട് ചേരുവകളും നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. കൂടാതെ, മുടിയുടെ നീളത്തില്‍ ഇത് പ്രയോഗിക്കുക. ഒരിക്കല്‍ ചെയ്തതിനുശേഷം തലമുടി ഷവര്‍ ക്യാപ് കൊണ്ട് മൂടുക, ഒരു മണിക്കൂര്‍ കഴിഞ്ഞതിനുശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആരോഗ്യമുള്ള മുടി ലഭിക്കുന്നതിന് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെമ്പരത്തിയും തൈരും ഉപയോഗിച്ച് ഇത് ചെയ്യാവുനന്നതാണ്.
ചുവന്ന ചെമ്പരത്തി പൂക്കള്‍, ഇലകള്‍,കറിവേപ്പില എന്നിവ കുറച്ച് വെള്ളവും ഒരുമിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ആകുന്നതുവരെ അടിച്ചെടുക്കുക. ഈ ഹെയര്‍ പായ്ക്ക് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് ഒരു മണിക്കൂര്‍ വയ്ക്കുക. തുടര്‍ന്ന്, മൃദുവായ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ആരോഗ്യമുള്ള മുടിക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ചെമ്പരത്തിയും കറിവേപ്പിലയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക.
ചെമ്പരത്തി പൂക്കളും ഒരുപിടി പുതിയ ചെമ്പരത്തി ഇലകളും നല്ല പേസ്റ്റാക്കി അരയ്ക്കുക. അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ഇത് ഒരുമിച്ച് കലര്‍ത്തി, ആ മിശ്രിതം മുടിയില്‍ പുരട്ടുക. ശേഷം 45-60 മിനിറ്റ് കാത്തിരിക്കൂ, തുടര്‍ന്ന്, കഴുകിക്കളയാന്‍ ഒരു മിതമായ ഷാംപൂ ഉപയോഗിക്കുക. ചെമ്പരത്തിയും വെളിച്ചെണ്ണയും ചേര്‍ത്ത ഈ ഹെയര്‍ പായ്ക്ക് ആഴ്ചയില്‍ രണ്ടു തവണ മുടിയില്‍ പുരട്ടുക, മാറ്റങ്ങള്‍ നേരിട്ട് മനസിലാക്കാം