+

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, സതീഷ് സ്ഥിരം മദ്യപാനിയാണ് ; ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയുടെ പിതാവ്

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചു

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍ പിളള. പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നതായും രാജശേഖരന്‍ പിള്ള വെളിപ്പെടുത്തി. കൌണ്‍സിലിംഗിന് ശേഷം ഒന്നിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. സതീഷ് സ്ഥിരം മദ്യപാനിയാണ്. 


സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചു. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ നിരന്തരം ഉപദ്രവിച്ചു. മകള്‍ വീട്ടിലേക്ക് മടങ്ങാന്‍ ആ?ഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരന്‍ പിള്ള വെളിപ്പെടുത്തി. മകളെക്കൊണ്ട് സതീഷ് ഷൂലേയ്‌സ് വരെ കെട്ടിച്ചു. മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. പത്ത് വയസുള്ള മകളുണ്ട് അതുല്യയ്ക്ക്. കുട്ടി നാട്ടില്‍ നിന്നാണ് പഠിക്കുന്നത്. അതുല്യയുടെ മരണ വിവരം മകളെ അറിയിച്ചിട്ടില്ലെന്നും അച്ഛന്‍ വ്യക്തമാക്കി. 

സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതുല്യയുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ക്രൂരതക്ക് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

facebook twitter