മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ നൂറു രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതു കൊണ്ട് ; പ്രതിയുടെ വെളിപ്പെടുത്തല്‍

07:56 AM Aug 15, 2025 | Suchithra Sivadas

ആലപ്പുഴയില്‍ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനാലാണെന്ന് മകന്‍ ബാബു പൊലീസിനോട്. 100 രൂപ ആവശ്യപ്പെട്ടെങ്കിലും തരാത്തതുകൊണ്ടാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.

ബാബു നേരത്തെയും വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ബാബുവിനെതിരെ അമ്മ പരാതി നല്‍കുകയും ചെയ്തിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ബാബു വീണ്ടും മദ്യപിക്കാന്‍ പണം ചോദിക്കുകയായിരുന്നു.

ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനാണ് മകന്‍ ബാബു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്.