+

പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹല്‍ കാണാൻ പോയി മകനും കുടുംബവും

പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹല്‍ കാണാൻ പോയി മകനും കുടുംബവും. മുംബൈയില്‍ നിന്ന് ആഗ്രയിലെത്തിയ കുടുംബമാണ് പക്ഷാഘാതം ബാധിച്ച 80 വയസുള്ള വൃദ്ധനെ കാർസീറ്റില്‍ കെട്ടിയിട്ട് ജനാലകള്‍ അടച്ചിട്ട് പുറത്തേക്ക് പോയത്

ഡൽഹി: പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹല്‍ കാണാൻ പോയി മകനും കുടുംബവും. മുംബൈയില്‍ നിന്ന് ആഗ്രയിലെത്തിയ കുടുംബമാണ് പക്ഷാഘാതം ബാധിച്ച 80 വയസുള്ള വൃദ്ധനെ കാർസീറ്റില്‍ കെട്ടിയിട്ട് ജനാലകള്‍ അടച്ചിട്ട് പുറത്തേക്ക് പോയത്.മഹാരാഷ്ട്ര സ്വദേശിയായ സിദ്ധേശ്വർ ടിണ്ടലെ കുടുംബത്തോടോപ്പം താജ് മഹല്‍ സന്ദർശിക്കാൻ എത്തിയപ്പോഴാണ് പിതാവായ ഹരിഓം ടിണ്ടലെയെ കാറിനകത്ത് കെട്ടിയിട്ടത്.

അസാധാരണമായ രീതിയില്‍ പാർക്കിങ് ഗ്രൗണ്ടില്‍ കാർ കിടക്കുന്നത് കണ്ട് സെക്യൂരിറ്റി ഗാർഡ് അടുത്തെത്തിയപ്പോഴാണ് കാറിനകത്ത് കൈയും കാലും കെട്ടിയ നിലയില്‍ വൃദ്ധനെ അത്യാസന്നനിലയില്‍ കണ്ടത്. നല്ല വെയിലത്തായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ഇത് കണ്ട ഗാർഡ് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു.

facebook twitter