+

ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യക്ക് 2025 ജൂണിൽ 4,29,147 യൂണിറ്റുകളുടെ വിൽപ്പന

ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2025 ജൂൺ മാസത്തിൽ 4,29,147 യൂണിറ്റുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 3,88,812 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 40,335 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2025 ജൂൺ മാസത്തിൽ 4,29,147 യൂണിറ്റുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 3,88,812 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 40,335 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.

2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വർഷാദ്ധ്യായ കാലയളവിൽ [YTD (ഇയർ ടു ഡേറ്റ്) FY2026] മൊത്തം വിൽപ്പന 13,75,120 യൂണിറ്റുകൾ ആയെന്നത് എടുത്ത് പറയേണ്ടതാണ്. ഇതിൽ 12,28,961 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 1,46,159 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.

റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കാനായി, ഇന്ത്യയിലുടനീളം 12 സ്ഥലങ്ങളിൽ പ്രചാരണങ്ങളും ഭുവനേശ്വറിലെ ട്രാഫിക് പരിശീലന പാർക്കിൻ്റെ 11-ാം വാർഷികവും തിരുച്ചിറപ്പള്ളിയിലെ ട്രാഫിക് പരിശീലന പാർക്കിൻ്റെ ആറാം വാർഷികവും 2025 ജൂണിൽ എച്ച്എംഎസ്ഐ ആഘോഷിച്ചു.

ഡൽഹി ട്രാഫിക് പരിശീലന പാർക്കിൽ സുരക്ഷിതമായ റൈഡിംഗ് സിദ്ധാന്തം, റോഡ് സുരക്ഷാ ഗെയിമുകൾ, സൈക്ലിംഗ് പരിശീലനം തുടങ്ങിയ സംവേദനാത്മക സെഷനുകളും ഇടപെടലുകളും ഉൾപ്പെടുന്ന ഒരു സമ്മർ ക്യാമ്പും എച്ച്എംഎസ്ഐ സംഘടിപ്പിച്ചു. 

ജൂൺ 5 മുതൽ രാജ്യവ്യാപകമായി സുസ്ഥിരത കേന്ദ്രീകരിച്ചുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ എച്ച്എംഎസ്ഐ 2025 പരിസ്ഥിതി വാരാഘോഷവും സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി, ഡീലർഷിപ്പിൽ സന്ദർശിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും തൈകൾ വിതരണം ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധ കാമ്പെയ്‌നുകൾ, ഒന്നിലധികം നഗരങ്ങളിലും പട്ടണങ്ങളിലും വൃക്ഷത്തൈ നടീൽ ഡ്രൈവുകൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള എച്ച്എംഎസ്ഐയുടെ ഡീലർഷിപ്പുകളും സേവന ഔട്ട്‌ലെറ്റുകളും ഉപഭോക്താക്കളുമായും പ്രാദേശിക സമൂഹങ്ങളുമായും ഇടപഴകി.

facebook twitter