+

മുഖത്തെ കറുത്ത പാടുകൾ അകറ്റാന്‍ തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്  മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

1. കടലമാവ്, തൈര്, തേന്‍ 

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്  മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

2. അരിപ്പൊടി, തൈര്, മഞ്ഞള്‍, തേന്‍ 

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുറച്ച് തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

3. കോഫി, മഞ്ഞള്‍, തേന്‍ 

ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ പാക്ക്  സഹായിക്കും. 

4. പഴം, തേന്‍ 

രണ്ട് ടേബിൾസ്പൂൺ തേനും ഒരു പഴവും നല്ല കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം മുഖം കഴുകാം. 
====

facebook twitter