+

തിയേറ്ററിലെ ചർച്ചാവിഷയം ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതിയുമായി 'സർക്കീട്ട്'

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്നും സ്വന്തമാക്കിയത്. പരാജയപ്പെട്ട ആദ്യ ശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്നും സ്വന്തമാക്കിയത്. പരാജയപ്പെട്ട ആദ്യ ശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ചിത്രം സെപ്റ്റംബർ 26 മുതൽ ഒടിടിയിൽ ലഭ്യമാകും. മനോരമ മാക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. 

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

facebook twitter