കോഴിക്കോട്: കോഴിക്കോട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ ആശാരക്കണ്ടിയാണ് മരിച്ചത്. മുറ്റം അടിച്ചുവാരുന്നതിനിടെ രാവിലെ 6.30ഓടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവരുടെ വീടിനടുത്തുള്ള മരം കടപുഴകി വീണിരുന്നു. ആ സമയത്താണ് വൈദ്യുതി ലൈൻ പൊട്ടി വീട്ടുമുറ്റത്തേക്ക് വീണത്. ഇതറിയാതെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.