ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക്

08:42 AM Dec 21, 2024 | Suchithra Sivadas

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി 54,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. 26ന് ദര്‍ശനം 60,000 പേര്‍ക്കായി നിയന്ത്രിച്ചു.

സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം.