+

40 പ​വ​ൻ സ്ത്രീ​ധ​ന​മാ​യി നൽകി, പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് 100 പ​വ​ൻ , ത​ന്ന​ത് വ​ള​രെ കു​റ​ഞ്ഞു​ പ​റ​ഞ്ഞ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പീ​ഡ​നം , യു​വ​തി​ ജീവനൊടുക്കിയ സംഭവം ; പ്രതി പിടിയിൽ

​ല്ലും​പു​റ​ത്ത് സ്ത്രീ​ധ​ന​പീ​ഡ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തിയായ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ക​ല്ലും​പു​റം പു​ത്ത​ൻ പീ​ടി​ക​യി​ൽ സൈ​നു​ൽ ആ​ബി​ദി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പി​ലാ​വ്: ക​ല്ലും​പു​റ​ത്ത് സ്ത്രീ​ധ​ന​പീ​ഡ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തിയായ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ക​ല്ലും​പു​റം പു​ത്ത​ൻ പീ​ടി​ക​യി​ൽ സൈ​നു​ൽ ആ​ബി​ദി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​ലി​ക്ക​ര തി​രു​ത്തു​പു​ലാ​യ്ക്ക​ൽ സ​ലീ​മി​ന്‍റെ മ​ക​ൾ സ​ബീ​ന (25) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. 2023 ഒ​ക്‌​ടോ​ബ​ർ 25നാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​നം മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് സ​ലീ​മും കു​ടും​ബ​വും പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഭ​ർ​തൃ​പി​താ​വ് അ​ബൂ​ബ​ക്ക​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മാ​താ​വ് ആ​മി​ന​ക്കു​ട്ടി, സ​ഹോ​ദ​ര​ൻ അ​ബ്ബാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു പ​ല​ത​വ​ണ വീ​ട്ടു​കാ​രോ​ട് സ​ബീ​ന പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മാ​താ​വി​നെ വി​ളി​ച്ച് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മാ​താ​വ് ഓ​ട്ടോ വി​ളി​ച്ച് ക​ല്ലും​പു​റ​ത്തെ ഭ​ർ​തൃ​വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​വാ​ഹ​സ​മ​യം 40 പ​വ​ൻ സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പ​ല ത​വ​ണ​യാ​യി 20 പ​വ​നും​കൂ​ടി ന​ൽ​കി.

100 പ​വ​ൻ സ്വ​ർ​ണ​മാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും ത​ന്ന​ത് വ​ള​രെ കു​റ​ഞ്ഞു​പോ​യെ​ന്നും പ​റ​ഞ്ഞ് വി​വാ​ഹം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ പീ​ഡ​നം തു​ട​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി 12 ല​ക്ഷം രൂ​പ​യും ആ​ബി​ദും കു​ടും​ബ​വും വാ​ങ്ങി​യി​രു​ന്നു.സം​ഭ​വം ന​ട​ന്ന് ഏ​ഴാം ദി​വ​സം സൈ​നു​ൽ ആ​ബി​ദ് വി​ദേ​ശ​ത്തേ​ക്കു മു​ങ്ങി. ഇ​യാ​ൾ​ക്കു​വേ​ണ്ടി പൊ​ലീ​സ് തി​ര​ച്ചി​ൽ നോ​ട്ടീ​സ് ഇ​റ​ക്കി​യി​രു​ന്നു.

facebook twitter