
കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തില്‍ സംവാദം നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതില്‍ വലിയ സന്തോഷമെന്നും സംവാദം നാളെത്തന്നെ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് തീയതി നിശ്ചയിക്കാം. കേരളത്തിനു വേണ്ടിയുള്ള എംപിമാരുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ സൈറ്റില്‍ ഉണ്ട് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സംസ്ഥാന താല്‍പര്യത്തിന് വേണ്ടിയാണ് യുഡിഎഫ് എംപിമാരുടെ പോരാട്ടമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് ഇന്ന് കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. സമയവും സ്ഥലവും തീരുമാനിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.