ആ മനുഷ്യന്‍ എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കാന്‍ പോലും പറ്റുന്നില്ല ; രജനികാന്തിനെ കുറിച്ച് ലോകേഷ്

08:57 PM May 13, 2025 | Suchithra Sivadas

രജനികാന്ത് ചിത്രം 'കൂലി'യിുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇപ്പോള്‍. ഇതിനിടെ രജനികാന്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. താരത്തിന്റെ കഥകളും ജീവിതപാഠങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്നാണ് ലോകേഷ് പറയുന്നത്.

'ആ മനുഷ്യന്‍ എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കാന്‍ പോലും പറ്റുന്നില്ല. അദ്ദേഹം എന്നെ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു, എന്നെ കരയിപ്പിച്ചു (നല്ല അര്‍ത്ഥത്തില്‍), എന്നെ ചിരിപ്പിച്ചു, എല്ലാ ദിവസവും എനിക്ക് ഓരോ പാഠങ്ങള്‍ ആയിരുന്നു. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്.'

'അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചതൊക്കെ പറഞ്ഞപ്പോള്‍ നമ്മുടെ പ്രശ്നങ്ങളൊന്നും ഒന്നുമല്ലെന്ന് തോന്നി'' എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്. അതേസമയം, വിജയ് ആണ് തന്നോട് രജനികാന്തിനെ വച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു.
മാസ്റ്റര്‍ സിനിമ ചെയ്യുന്ന സമയത്താണ് രജിനിയെ വച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് വിജയ് പറഞ്ഞത്. അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ആണ് കൂലിയിലേക്ക് തന്നെ എത്തിച്ചത്. കൂലിയുടെ അനൗണ്‍സ്മെന്റിന് ശേഷം തന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് വിജയ് ആയിരുന്നു എന്നും ലോകേഷ് പറഞ്ഞിരുന്നു.