യുപിയില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി ഫ്രിഡ്ജില്‍ അടച്ചതായി ആരോപണം. മൊറാദാബാദിലെ കുര്‍ള പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാന്‍ സാധിക്കാത്തതിനാലാണ് കുഞ്ഞിനെ ഫ്രിഡ്ജില്‍ അടച്ചതെന്ന് യുവതി പറഞ്ഞു. പ്രസവാനന്തര മാനസിക വൈകല്യങ്ങള്‍ യുവതി അനുഭവിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
അടുക്കളയില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട മുത്തശ്ശിയാണ് കുഞ്ഞിനെ ഫ്രിഡ്ജില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ട്. മാനസിക ആരോഗ്യനില മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കുടുംബം പറഞ്ഞു.
Trending :