
ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) സംഘടനയെ തീവ്രവാദ സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് ചൈന. പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതിനായി തീവ്രവാദ വിരുദ്ധ സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു ചൈനയുടെ പ്രതികരണം.
കൂടാതെ മറ്റ് രാജ്യങ്ങളും ഈ നിലപാട് എടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. എല്ലാ തരത്തിലുള്ള ഭീകരതയെയും ചൈന ശക്തമായി എതിര്‍ക്കുന്നതായും, ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയെ തീവ്രവാദ സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രസ്തവാനയില്‍ വ്യക്തമാക്കിയിരുന്നു.