+

ഐസിഎസ്ഇ- ഐഎസ്‍സി പത്ത്, പന്ത്രണ്ട്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.

യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

99,551 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 98,578 പേർ തുടർപഠനത്തിന് അർഹരായി. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ - 98.64 ശതമാനം.

ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്. മേയ് നാല് ആണ് ഈ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയത്. പുനഃപരിശോധനാ ഫലത്തിലും തൃപ്തരല്ലെങ്കിൽ പ്രസ്തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിന് നൽകാനും അവസരമുണ്ടാകും. 

facebook twitter