ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്ഫോം വഴിയോ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.
യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ.
99,551 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 98,578 പേർ തുടർപഠനത്തിന് അർഹരായി. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ - 98.64 ശതമാനം.
ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്. മേയ് നാല് ആണ് ഈ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയത്. പുനഃപരിശോധനാ ഫലത്തിലും തൃപ്തരല്ലെങ്കിൽ പ്രസ്തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിന് നൽകാനും അവസരമുണ്ടാകും.