+

തിരിച്ചറിയൽ കാർഡ് 15 ദിവസത്തിനുള്ളിൽ കൈയിൽ; അപേക്ഷ ഇങ്ങനെ സമർപ്പിക്കാം

വോട്ടേഴ്‌സ് ഐ ഡി ഇന്ത്യയിൽ ജീവിക്കുന്ന ഒരാളുടെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് . പ്രായപൂർത്തിയായ ഒരാൾക്ക് വോട്ടേഴ്‌സ് ഐ ഡി അഥവ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ കഴിയും.

വോട്ടേഴ്‌സ് ഐ ഡി ഇന്ത്യയിൽ ജീവിക്കുന്ന ഒരാളുടെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് . പ്രായപൂർത്തിയായ ഒരാൾക്ക് വോട്ടേഴ്‌സ് ഐ ഡി അഥവ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ കഴിയും. രാജ്യത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ഇനി മുതൽ അപേക്ഷ നൽകി പതിനഞ്ച് ദിവസങ്ങൾക്ക് അകം തിരിച്ചറിയൽ കാർഡ് ലഭിക്കാനുള്ള നടപടികൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പുതിയ കാർഡിന് അപേക്ഷ നൽകുന്നവർക്ക് മാത്രമല്ല, കാർഡിൽ തിരുത്തലുകൾ ഉള്ളവർക്കും പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭ്യമാകും. സേവനം നൽകുന്നതിലും തത്സമയ ട്രാക്കിങ്ങിലും കാര്യക്ഷമത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടി. നിലവിൽ, വോട്ടേഴ്‌സ് ഐഡി വോട്ടർമാർക്ക് എത്തിക്കാൻ ഒരു മാസത്തിലധികം സമയമെടുക്കുന്നുണ്ട്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർ വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാക്കുന്നത് മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് സംവിധാനവും ഈ ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് എസ്എംഎസ് വഴി അറിയിപ്പുകൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.


വോട്ടർ ഐഡി കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം:

    നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടൽ വെബ്സൈറ്റിലേക്ക് പോകുക.
    മുകളിൽ വലത് കോണിലുള്ള ‘സൈൻ-അപ്പ്’ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, കാപ്ച കോഡ് എന്നിവ നൽകി ലോഗിൻ ചെയുക.
    ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. പേര്, പാസ്വേഡ് എന്നിവ നൽകിയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത്.
    അക്കൗണ്ട് സ്ഥിരീകരിക്കാൻ മൊബൈലിലേക്കും ഇ-മെയിലിലേക്കും അയച്ച ഒടിപി നൽകുക.
    മൊബൈൽ നമ്പർ, പാസ്വേഡ്, കാപ്ച എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക, തുടർന്ന് OTP ഉപയോഗിച്ച് സ്ഥിരീകരിക്കുക.
    പുതിയ വോട്ടർ രജിസ്‌ട്രേഷനായി ‘Fill Form 6’ൽ ക്ലിക്ക് ചെയ്യുക. വ്യക്തിഗത വിവരങ്ങൾ നൽകുക
    സമർപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്ത് അപേക്ഷ പ്രിവ്യൂ ചെയ്യുക.
    കൃത്യതയ്ക്കായി വിശദാംശങ്ങൾ അവലോകനം ചെയ്ത് അപേക്ഷ സമർപ്പിക്കുക.

വോട്ടർ ഐഡി സ്റ്റാറ്റസ് പരിശോധിക്കാൻ NVSP പോർട്ടലിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ, പാസ്വേഡ്, കാപ്ച കോഡ്, OTP (വൺ ടൈം പാസ്വേഡ്) എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ‘ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ്’ നാവിഗേറ്റ് ചെയ്യുക. ശേഷം റഫറൻസ് നമ്പർ നൽകുക (ഫോം 6 അല്ലെങ്കിൽ ഫോം 6A സമർപ്പിച്ചതിന് ശേഷം ലഭിക്കുന്നത്). സംസ്ഥാനം തെരഞ്ഞെടുത്ത് അപേക്ഷാ സ്റ്റാറ്റസ് അറിയാൻ സബ്മിറ്റിൽ ക്ലിക്ക് ചെയ്താൽ സ്റ്റാറ്റസ് അറിയാം.

facebook twitter