ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പ് സഫാരിയിൽ മാനദണ്ഡങ്ങളേർപ്പെടുത്തി ജില്ല ഭരണകൂടം

03:13 PM Jul 14, 2025 |


ഇടുക്കി : ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പ് സഫാരിയിൽ മാനദണ്ഡങ്ങളേർപ്പെടുത്തി ജില്ല ഭരണകൂടം. സഫാരിയുടെ നിരക്കും ഓരോ ജീപ്പിൽ യാത്ര ചെയ്യേണ്ട സഞ്ചാരികളുടെ എണ്ണവും നിജപ്പെടുത്തും. ഇനി മുതൽ ഡ്രൈവറെ കൂടാതെ പരമാവധി ഏഴ് ആളുകൾ മാത്രമായിരിക്കും ഒരു ജീപ്പിൽ ഉണ്ടാവുക

. ഇത് കൂടാതെ ജീപ്പുകൾക്ക് ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണണെന്നും നിർദേശം ഉണ്ട്.സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ നാലുമുതൽ വൈകിട്ട് ആറുവരെ മാത്രമായിരിക്കും ഓഫ് റോഡ് സഫാരി ഇനി മുതൽ ഉണ്ടാവുക.

ഇത് കൂടാതെ റൂട്ടിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ജീപ്പിന് പരമാവധി ഒരു ദിവസം രണ്ട് ട്രിപ്പ് വീതമാവും ഉണ്ടാവുക. അംഗീകൃത ഓഫ് റോഡ് പാതകളിൽ മാത്രമായിരിക്കും ഓഫ് റോഡ് സവാരി നടത്താൻ സാധിക്കൂ. ഈ റൂട്ടിൽ സ്വകാര്യ വാഹനങ്ങളെ അനുവദിക്കില്ല. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ജൂലൈ 16 മുതൽ ഓഫ് റോഡ് ജീപ്പ് സഫാരികൾ പുനരാരംഭിക്കും