ഇടുക്കി : ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2025-26 അക്കാദമിക് വര്‍ഷത്തെ മൂന്നു വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിനായി അലോട്ട്‌മെന്റ്കള്‍ക്ക് ശേഷമുള്ള ആദ്യ ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ നടത്തും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷന്‍. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം.
പത്താം ക്ലാസ് വിജയം ആണ് യോഗ്യത. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് റാങ്ക് നിര്‍ണയം. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളമായി രക്ഷകര്‍ത്താവിനോടൊപ്പം സ്ഥാപനത്തില്‍ എത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍:04868234082 വെബ്സൈറ്റ് www.polyadmission.org