+

യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാല്‍ കാനഡയ്ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാം ; ട്രംപ്

കാനഡയ്ക്ക് യുഎസ് നൂറുകണക്കിന് ബില്യണ്‍ ഡോളറാണ് സബ്സിഡിയായി നല്‍കുന്നത്.

യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാല്‍ കാനഡയ്ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നു യുഎസിനു ഒന്നും വേണ്ടെന്നും ട്രംപ് പറഞ്ഞു.

കാനഡയ്ക്ക് യുഎസ് നൂറുകണക്കിന് ബില്യണ്‍ ഡോളറാണ് സബ്സിഡിയായി നല്‍കുന്നത്. ഈ വലിയ സബ്സിഡി ഇല്ലെങ്കില്‍ കാനഡ ഒരു രാജ്യമായി നിലനില്‍ക്കില്ല. അതിനാല്‍ കാനഡ നമ്മുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായി മാറണം. ഈ നീക്കം വഴി വളരെ കുറഞ്ഞ നികുതിക്കൊപ്പം കാനഡയിലെ ജനങ്ങള്‍ക്കു മികച്ച സൈനിക സംരക്ഷണവും ലഭിക്കും, ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പതനത്തിന് കാരണമായത് വരെ ട്രംപിന്റെ ഈ പ്രസ്താവനയാണെന്ന് വിലയിരുത്തുന്നവരുണ്ട്.
 

Trending :
facebook twitter