ഇഗ്‌നോ ജൂലായ് അഡ്മിഷൻ ; റീ-രജിസ്ട്രേഷൻ അവസാന തീയതി വീണ്ടും നീട്ടി

06:00 PM Aug 18, 2025 |



ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അതിന്റെ 2025 ജൂലായ് അഡ്മിഷന്‍ സൈക്കിളിലേക്കുള്ള രജിസ്ട്രേഷന്‍, റീ-രജിസ്ട്രേഷന്‍ എന്നിവയ്ക്കുള്ള അവസാന തീയതി വീണ്ടും നീട്ടി. ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) പ്രോഗ്രാമുകളില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ 2025 ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്. പുതിയ അഡ്മിഷനുകള്‍ക്കായി ignouadmission.samarth.edu.in എന്ന പോര്‍ട്ടല്‍ വഴിയും റീ-രജിസ്ട്രേഷനായി onlinerr.ignou.ac.in എന്ന പോര്‍ട്ടല്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം

    ഘട്ടം 1. ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: ignouadmission.samarth.edu.in (പുതിയ അഡ്മിഷനുകള്‍ക്ക്) അല്ലെങ്കില്‍ onlinerr.ignou.ac.in (റീ-രജിസ്‌ട്രേഷന്)
    ഘട്ടം 2. ഒരു പുതിയ യൂസര്‍നെയിമും പാസ്‌വേഡും ഉണ്ടാക്കുക (ആദ്യമായി അപേക്ഷിക്കുന്നവര്‍) അല്ലെങ്കില്‍ നിലവിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
    ഘട്ടം 3. വ്യക്തിഗത, അക്കാദമിക്, പ്രോഗ്രാം വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
    ഘട്ടം 4. താഴെ പറയുന്നവയുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക:

    പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോ (പരമാവധി 100 KB, JPG ഫോര്‍മാറ്റ്)
    ഒപ്പ് (പരമാവധി 100 KB, JPG ഫോര്‍മാറ്റ്)
    വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍
    കാറ്റഗറി/പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ (ബാധകമെങ്കില്‍, 200 KB വരെ JPG/PDF ഫോര്‍മാറ്റില്‍)

    ഘട്ടം 5. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, അല്ലെങ്കില്‍ യുപിഐ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
    ഘട്ടം 6. ഫോം സമര്‍പ്പിക്കുക, തുടര്‍ന്ന് സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയോ ചെയ്യുക.
    അഡ്മിഷന്‍ പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കേണ്ടതാണ്