+

കാമ്പസ് ഇന്റര്‍വ്യൂ, 1,100ല്‍ അധികം പേര്‍ക്ക് ജോലി, 52 ലക്ഷം രൂപ വരെ ശമ്പളം, കോളടിച്ച് വിദ്യാര്‍ത്ഥികള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാണ്‍പൂര്‍ 2024-25 ബിരുദ ബാച്ചിലേക്കുള്ള കാമ്പസ് പ്ലേസ്മെന്റിന്റെ ആദ്യ ഘട്ടം സമാപിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാണ്‍പൂര്‍ 2024-25 ബിരുദ ബാച്ചിലേക്കുള്ള കാമ്പസ് പ്ലേസ്മെന്റിന്റെ ആദ്യ ഘട്ടം സമാപിച്ചു. പ്ലേസ്മെന്റ് സെഷനില്‍, വിവിധ മേഖലകളിലുടനീളമുള്ള കമ്പനികള്‍ മൊത്തം 1,109 ഓഫറുകള്‍ നല്‍കി.

ഇതില്‍ 1,035 ഓഫറുകള്‍ കാമ്പസ് പ്ലേസ്മെന്റുകളും പ്രീ-പ്ലേസ്മെന്റ് ഓഫറുകളുമാണ്. 2024 ലെ ഒന്നാം ഘട്ട പ്ലെയ്സ്മെന്റ് സെഷന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയ 28 അന്താരാഷ്ട്ര ഓഫറുകളാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27% വര്‍ദ്ധനവ് കാണിക്കുന്നു.

250-ലധികം കമ്പനികള്‍ ഐഐടി കാണ്‍പൂരിലെത്തി. BPCL, NPCI, Databricks, Microosft, Google, Oracle, Qualcomm, Intel, Texas Instruments, Meesho, Shiprocket, Reliance, Meril Life, Deutsche Bank, ICICI Bank, American Express, SLB എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബിടെക്, എംടെക് വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനവും വിവിധ കമ്പനികളില്‍ ജോലി നേടി. ബിടെക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്ലെയ്സ്മെന്റ് നിരക്ക് സിഎസ്ഇ ബ്രാഞ്ചിനാണ്, 95.90%. എംടെക്കില്‍, എംഇ ബ്രാഞ്ച് ഏറ്റവും ഉയര്‍ന്ന പ്ലേസ്‌മെന്റ് ശതമാനം രേഖപ്പെടുത്തി, 84.40%. കൂടാതെ, BTech, MTech എന്നിവയിലെ ശരാശരി വാര്‍ഷിക ശമ്പള പാക്കേജ് യഥാക്രമം 52.80 ലക്ഷം രൂപയും 24.70 ലക്ഷം രൂപയുമാണ്.

2023-25 ലെ എംബിഎ ബാച്ചിന്റെ സമ്മര്‍ പ്ലേസ്മെന്റ് റിപ്പോര്‍ട്ടും പുറത്തിറങ്ങി. ഏറ്റവും ഉയര്‍ന്നതും ശരാശരിയുമായ സ്‌റ്റൈപ്പന്‍ഡുകള്‍ യഥാക്രമം 1.70 ലക്ഷം രൂപയും 80,000 രൂപയുമാണ്. എംബിഎയ്ക്കുള്ള 2024ലെ ഏറ്റവും ഉയര്‍ന്ന പാക്കേജ് 2023 ലേതിന് സമാനമാണ്. 2023 നെ അപേക്ഷിച്ച് 2024 ലെ ഫേസ്-1 പ്ലെയ്സ്മെന്റുകളില്‍ നല്‍കിയ മൊത്തം ഓഫറുകളില്‍ ഏകദേശം 18% ഇടിവ് രേഖപ്പെടുത്തി.

facebook twitter