തല്‍ക്കാലം വിരമിക്കില്ലെന്ന് നായകന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ തുടരുമെന്ന് രോഹിത് വ്യക്തമാക്കി.
ഈ ഫോര്‍മിറ്റില്‍ നിന്ന് ഒരിടത്തും പോകുന്നില്ല, ഒരു ഭാവി പദ്ധതിയുമില്ല. ഇപ്പോള്‍ സംഭവിക്കുന്നത് തുടരുമെന്നും രോഹിത് പറഞ്ഞു.
ഭാവിയിലും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം.