വിവാദമായി മാറിയ നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ പ്രസ്താവന തന്നെ കുറിച്ചാണെന്ന് നടന് ധ്യാന്‍ ശ്രീനിവാസന്. മലയാള സിനിമയില്‍ ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ പരാമര്‍ശത്തെ കുറിച്ചാണ് ധ്യാന്‍ സംസാരിച്ചത്. ലിസ്റ്റിനെ വേദിയില്‍ ഇരുത്തി കൊണ്ടാണ് ധ്യാന്‍ സംസാരിച്ചത്.
'ലിസ്റ്റിന് പറഞ്ഞ ആ പ്രമുഖ നടന് ഞാനാണ്, ഇതെല്ലാം ലിസ്റ്റിന് എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്'' എന്നാണ് ധ്യാന്‍ ശ്രീനിവാസന് പറഞ്ഞത്
അതേസമയം, പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ആയിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. ''മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്.''
''അത് വേണ്ടായിരുന്നു. ആ നടന് ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും'' എന്നായിരുന്നു ലിസ്റ്റിന് പറഞ്ഞത്. പിന്നീട് അത് നിവിന്‍ പോളിയെ കുറിച്ചാണെന്ന പ്രചാരണങ്ങളും എത്തി. എന്നാല്‍ അത് നിവിനെ കുറിച്ചല്ല എന്ന് ലിസ്റ്റിന്റെ നിര്‍മ്മിക്കുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തിന്റെ സംവിധായകന് വ്യക്തമാക്കിയിരുന്നു.
നിവിനെ കുറിച്ചല്ല താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി ലിസ്റ്റിനും രംഗത്തെത്തിയിരുന്നു.