ലാഹോർ: തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ലാഹോറിലാണ് ജനങ്ങൾ ഇമ്രാൻ ഖാന്റ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെയാണിത്. പാകിസ്ഥാനെ രക്ഷിക്കാൻ ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവർത്തകരുടെ ആവശ്യം. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈൽ വർഷിക്കുന്നതിനിടെയാണ് പിടിഐ പ്രവർത്തകർ ഇമ്രാന്റെ മോചനം ആവശ്യപ്പെടുന്നത്.
ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും. അഞ്ചിടങ്ങളിൽ പാക് സൈനികരെ ബലൂച് ആർമി നേരിട്ടു. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. യുദ്ധവെറിയനായ പാക് സൈനിക മേധാവി അസീം മുനീറിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഏതാനും ദിവസങ്ങളായി ബിഎൽഎ പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബിഎൽഎ നടത്തിയ ആക്രമണത്തിൽ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാക്കിസ്ഥാൻ ഏറെ കാലമായി ശ്രമിച്ചുവരികയാണ്.