ഗുജറാത്തില്‍ മത്സരയോട്ടത്തിനിടെ പോലീസുകാരന്‍റെ മകൻ ഓടിച്ച കാർ ഇടിച്ച്‌ രണ്ടുപേർ മരിച്ചു

05:23 PM Jul 19, 2025 | Renjini kannur

ഗുജറാത്ത്‌ :ഗുജറാത്തില്‍ മത്സരയോട്ടത്തിനിടെ പോലീസുകാരന്‍റെ മകൻ ഓടിച്ച കാർ ഇടിച്ച്‌ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കലിയാബീഡ് പ്രദേശത്താണ് സംഭവം. 

കാല്‍നടയാത്രക്കാരായ ഭാർഗവ് ഭട്ട്(30), ചമ്ബാബെൻ വചാനി(65) എന്നിവരാണ് മരിച്ചത്. ഹർഷ്‌രാജ് സിംഗ് ഗോഹില്‍ (20) എന്നയാളാണ് കാർ ഓടിച്ചത്.അമിതവേഗതയില്‍ എത്തിയ വെളുത്ത ക്രെറ്റ കാർ രണ്ട് കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം ഒരു സ്കൂട്ടറില്‍ ഇടിച്ചു കയറുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ (എഎസ്‌ഐ) അനിരുദ്ധ സിംഗ് വജുഭ ഗോഹിലിന്‍റെ മകനാണ് ഹർഷ്‌രാജ്. 150 കിലോമീറ്റർ വേഗതയിലെത്തിയ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടമുണ്ടാകുകയുമായിരുന്നു.

Trending :