കണ്ണൂർ / പഴയങ്ങാടി : വയലപ്ര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയ സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.അമ്മയുടെ മൃതദേഹം ഞായറാഴ്ച്ച രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. മൂന്ന് വയസുള്ള കുട്ടിക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നാണ് സ്കൂട്ടറിലെത്തിയ അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്.
ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. വെങ്ങര വയലപ്ര യുവജന വായനശാലക്ക് സമീപത്തെ ആർ എം നിവാസിൽ എം വി റീമ(32) മകൻ കൃഷിവ്രാജ് (3) എന്നിവരാണ് പാലത്തിൽ നിന്ന് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിൽ ചെമ്പല്ലിക്കുണ്ട് റെയിൽവേ പാലത്തിന് സമീപം വെച്ച് ഞായറാഴ്ച്ച രാവിലെ എട്ടര മണിയോടെ കണ്ടെത്തുകയായിരുന്നു.
പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോട്ടത്തിന് ശേഷം പയ്യന്നുരിലെ സ്വകാര്യ ആശുപത്രിയിലേ മോർ ച്ചറിയിലേക്ക് മാറ്റി. ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതി സ്വന്തം വീട്ടിൽ നിന്നാണ് ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെ സ്കൂട്ടറിൽ കുട്ടിയുമായി വന്നു കുട്ടിയെ മാറത്ത് കെട്ടി പുഴയിലേക്ക് ചാടിയത്.
പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭർത്താവ് കമൽരാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ഞായറാഴ്ച്ച വൈകിട്ട് ഒത്തുതീർപ്പ്ചർച്ച നടക്കാൻ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേർന്ന് പുഴയിലേക്ക് ചാടിയത്. കണ്ണപുരം പൊലീസ് സ്റ്റേഷനിൽ യുവതി മുമ്പ് ഭർത്താവിന്റെ പേരിൽ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
കൂടാതെ റീമയുടെ ഫോണിൽ ഞങ്ങളുടെ മരണത്തിനു ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ മാതാവുമാണെന്ന് ആത്മഹത്യ കുറിപ്പായി ഇംഗ്ലീഷിൽഎഴുതിവെച്ചിട്ടുണ്ടായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതോടെയാണ് വീണ്ടും പ്രശ്നമുണ്ടായതെന്ന് റീമയുടെ വീട്ടുകാർ പറയുന്നു. അർദ്ധരാത്രിയിൽ റീമ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് വീട്ടുകാർ അറിയില്ലായിരുന്നു.
സംഭവ സ്ഥലത്ത് പഴയങ്ങാടി, പരിയാരം, പയ്യന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. യുവതിയുടെ വീട്ടിൽ നിന്ന് ആത്മഹത്യകുറിപ്പും
പോലിസ് കണ്ടെത്തിയിട്ടുണ്ട്. വെങ്ങര നടക്കുതാഴെ മോഹനൻ-രമ ദമ്പതികളുടെ മകളാണ് സഹോദരി: രമ്യ.