+

മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ മരിച്ചത് ഏഴു പേര്‍

വന്‍ നഷ്ടമായവരുടെ എണ്ണം ഏഴെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലും അധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്

മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ' ജോണ്‍ കെം ' എന്ന പേരില്‍ ജോലിചെയ്യുന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയാണ് വ്യാജനെ പുറത്തുകൊണ്ടുവന്നത്. ദീപക് തന്റെ പാതിവാന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയെ സമീപിച്ചിരുന്നു. പിതാവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചതോടെ തട്ടിപ്പ് പുറത്തുവന്നെന്ന് ദീപക് പറയുന്നു.
ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യയാദവ് എന്നാണ്. യഥാര്‍ത്ഥ ഡോക്ടര്‍ ബ്രിട്ടനിലാണെന്നും തിവാരി പറഞ്ഞു. ഇതോടെ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരാതിയും നല്‍കുകയായിരുന്നു.


വ്യാജ ഡോക്ടര്‍ നടത്തിയ സര്‍ജറിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ഏഴെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലും അധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. അന്വേഷണ സംഘം ആശുപത്രിയില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ആള്‍മാറാട്ടത്തിനായി വ്യാജരേഖകള്‍ ചമച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

facebook twitter