+

സൗദിയില്‍ ഭക്ഷ്യ നിയമം ലംഘിച്ചാല്‍ അരലക്ഷം റിയാല്‍ വരെ പിഴ

ചെറിയ ലംഘനങ്ങള്‍ക്ക് മുന്നറിയിപ്പും തിരുത്താനുള്ള സമയവും അനുവദിക്കും. ഗുരുതര ലംഘനങ്ങള്‍ക്കായിരിക്കും നേരിട്ട് പിഴ ചുമത്തുക.

ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി സൗദി അറേബ്യ. ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയുള്ള പിഴയായിരിക്കും ലഭിക്കുക. മുനിസിപ്പാലിറ്റി, ഹൗസിംഗ് മന്ത്രാലയം, സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി തുടങ്ങിയവയാണ് ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

സ്ഥാപനത്തിന്റെ വലിപ്പം, സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ രീതി എന്നിവ അനുസരിച്ചാണ് നിയമലംഘനങ്ങള്‍ വിലയിരുത്തുന്നത്.ചെറിയ ലംഘനങ്ങള്‍ക്ക് മുന്നറിയിപ്പും തിരുത്താനുള്ള സമയവും അനുവദിക്കും. ഗുരുതര ലംഘനങ്ങള്‍ക്കായിരിക്കും നേരിട്ട് പിഴ ചുമത്തുക. ഭക്ഷണ വിതരണം, ജീവനക്കാര്‍, ട്രാക്കിങ്, ഭക്ഷ്യവിഷബാധ, മെനുവില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ തുടങ്ങിയ മേഖലകള്‍ പുതുക്കിയ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും പുതുക്കിയ പട്ടിക ബാധകമാകും. പൊതുജനാരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യനിയന്ത്രണ സംവിധാനം വികസിപ്പിക്കുക, സ്ഥാപനങ്ങളിലെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.

facebook twitter