ഡയറ്റില്‍ മഷ്‌റൂം ഉള്‍പ്പെടുത്തൂ

08:55 AM Apr 07, 2025 | Kavya Ramachandran

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണം കൂടിയാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡി ലഭിക്കാനായും എല്ലുകളുടെ ആരോഗ്യത്തിനായും മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

പ്രോട്ടീന്‍ അടങ്ങിയ കൂണ്‍ ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും അതുപോലെ തന്നെ കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മഷ്റൂമിന് കലോറി വളരെ കുറവാണ്. കൂടാതെ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഗുണം ചെയ്യും.

 പൊട്ടാസ്യം അടങ്ങിയ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അതുപോലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. മഷ്റൂം കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് മഷ്റൂം.  മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം. ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കൂണ്‍ കഴിക്കുന്നത് നല്ലതാണ്.