ശുചിമുറിയിൽ അനാശാസ്യപ്രവർത്തനം; പെ​രു​മ്പാ​വൂരിൽ യുവതി ഉൾ​പ്പെടെ മൂന്നുപേർ പിടിയിൽ

02:20 PM Feb 03, 2025 | Kavya Ramachandran

പെ​രു​മ്പാ​വൂ​ർ: ശു​ചി മു​റി​യി​ൽ അ​നാ​ശാ​സ്യം ന​ട​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. ന​ട​ത്തി​പ്പു​കാ​ര​നാ​യ പ​ള്ളി​ക്ക​ര ആ​ന​ന്താ​ന​ത്ത് മു​ട്ടം​തൊ​ട്ടി​ൽ വീ​ട്ടി​ൽ ജോ​ണി (61), ഇ​ട​പാ​ടു​കാ​ര​നാ​യ അ​സം നൗ​ഗാ​വ് സ്വ​ദേ​ശി അ​യ്ജു​ൽ അ​ലി (22) എ​ന്നി​വ​രും അ​സം സ്വ​ദേ​ശി​നി​യു​മാ​ണ് പെ​രു​മ്പാ​വൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ യാ​ത്രി​നി​വാ​സി​ലെ ശു​ചി മു​റി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​നാ​ശാ​സ്യം ന​ട​ത്തി​യി​രു​ന്ന​ത്. 1500ഓ​ളം രൂ​പ​യാ​ണ് ന​ട​ത്തി​പ്പു​കാ​ര​ൻ വാ​ങ്ങി​യി​രു​ന്ന​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി, എ​സ്.​ഐ റി​ൻ​സ് എം. ​തോ​മ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, ബി​ന്ദു, ജി​ൻ​സ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.