കീവ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രെയ്ൻ അഭ്യർത്ഥിക്കുന്നതായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കുകയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും പ്രസ്താവനയിലുണ്ട്.
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം ,സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണം :യുക്രെയ്ൻ
10:35 AM May 08, 2025
| AVANI MV