+

ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കി; പിന്നാലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍

നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാന്‍ പുറത്താക്കി. ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യ നല്‍കിയത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി.

24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയില്‍ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

facebook twitter