ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓണ്‍ലൈനില്‍ ആയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിട്ടുനില്‍ക്കും.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയുടെ വാര്‍ഷിക ചടങ്ങുകള്‍ ചൂണ്ടിക്കാട്ടിയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.