ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം 'അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ല' എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. എങ്കിലും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘര്‍ഷം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'അല്‍പ്പം ശാന്തരാകാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തില്‍ നമ്മള്‍ ഇടപെടാന്‍ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാന്‍ അമേരിക്കക്ക് പറയാന്‍ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം താഴെ വയ്ക്കാന്‍ പറയാന്‍ കഴിയില്ല. അതിനാല്‍, നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ ഈ വിഷയം പിന്തുടരും' - എന്നാണ് ഫോക്‌സ് ന്യൂസിന് നല്‍കി അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞത്.
'ഇത് ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കോ, ഒരു ആണവ സംഘര്‍ഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയും പ്രതീക്ഷിക്കുന്നതെന്നും' വാന്‍സ് പറഞ്ഞു. ഇപ്പോള്‍, അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.